മെൽബണ്‍ കത്തീഡ്രൽ ഇടവകയിൽ നോന്പുകാല ധ്യാനം
Tuesday, March 21, 2017 6:17 AM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ വാർഷിക ധ്യാനം മാർച്ച് 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ എപ്പിംഗ് സെന്‍റ് മോണിക്ക കോളജിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ.സോജി ഓലിക്കലാണ് ധ്യാനം നയിക്കുന്നത്.

24ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതു വരെയും 25, 26 തീയതികളിൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെയുമാണ് ധ്യാനം. സമാപന ദിവസം വൈകുന്നേരം നാലിന് നടക്കുന്ന വിശുദ്ധ കുർബാനക്ക് മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും.

ന്ധഉണരാം പ്രശോഭിക്കാം; വിശുദ്ധിയിൽ സുവിശേഷവേലയിൽ’ എന്ന സന്ദേശവുമായി മുതിർന്നവർക്കും കുട്ടികൾക്കുമായി ഒരുക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെഹിയോൻ യുകെ ടീം കോഓർഡിനേറ്റർ ജോസ് കുര്യാക്കോസ് അറിയിച്ചു.

വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാര·ാരായ ജോബി മാത്യു, ബേബിച്ചൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗണ്‍സിൽ അംഗങ്ങളും റിന്യുവൽ ടീമും ധ്യാനത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

പള്ളിയുടെ വിലാസം: സെന്‍റ് മോണിക്ക കോളജ്, 400 ഡാൽട്ടണ്‍ റോഡ്, എപ്പിംഗ്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ