സിഡ്നിയിൽ സംഗീത ശുശ്രൂഷയുമായി ട്രിവാൻഡ്രം കോറിസ്റ്റേർസ്
Wednesday, March 22, 2017 5:34 AM IST
സിഡ്നി: സിഎസ്ഐ ഇടവക ഒരുക്കുന്ന നോയന്പുകാല സംഗീത ശുശ്രൂഷക്കായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രിവാൻഡ്രം കോറിസ്റ്റേഴ്സ് അസോസിയേഷൻ സിഡ്നിയിൽ. മാർച്ച് 25ന് (ശനി) വൈകുന്നേരം ആറിന് വെസ്റ്റ് എപ്പിംഗ് യൂണിറ്റിംഗ് ദേവാലയത്തിൽ ന്ധക്രൂശിന്‍റെ കഥ’ എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ് മലയാളം ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന ഗാന ശുശ്രൂഷയിൽ ഇരുപതിൽപരം ഗായകർ ഗാനങ്ങൾ ആലപിക്കും. പ്രവേശനം സൗജന്യമായിരിക്കും.

1970 ൽ ആരംഭിച്ച ട്രിവാൻഡ്രം കോറിസ്റ്റേർസ് അസോസിയേഷൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും സംഗീത ശുശ്രൂഷകൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് സംഗീത പരിപാടിയുമായി ഓസ്ട്രേലിയയിൽ എത്തുന്നത്.

വിവരങ്ങൾക്ക്: റ്റിമി തോമസ് 0401005179.

റിപ്പോർട്ട്: ജയിംസ് ചാക്കോ