സൗജന്യ ദന്താരോഗ്യ ക്യാന്പ് സംഘടിപ്പിച്ചു
Thursday, March 23, 2017 5:44 AM IST
ബംഗളൂരു: സുവർണ കർണാടക കേരള സമാജവും രാജിവ് ഗാന്ധി ഡന്‍റൽ കോളജും സംയുക്തമായി സൗജന്യ ഡെന്‍റൽ ക്യാന്പ് സംഘടിപ്പിച്ചു. സമാജം കൊത്തന്നൂർ സോണ്‍ വനിതാ വിഭാഗം കണ്‍വീനർ സിബി സജി ഉദ്ഘാടനം ചെയ്തു. കൊത്തന്നൂർ സോണ്‍ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ, കഐൻഎസ്എസ് കൊത്തന്നൂർ കരയോഗം പ്രസിഡന്‍റ രാധാകൃഷ്ണൻ നായർ, എൻ.എൻ. സന്തോഷ്, ജയമോൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.