മൈൻഡ് കിഡ്സ് ഫെസ്റ്റ്: ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
Thursday, March 23, 2017 5:58 AM IST
ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗണ്‍സിലിന്‍റെ സഹകരണത്തോടെ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്കോയിൽ മുഹിരെ ബോയ്സ് സ്കൂളിൽ ഏപ്രിൽ 21, 22 തീയതികളിൽ നടക്കുന്ന മൈൻഡ് കിഡ്സ് ഫെസ്റ്റിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു.

ഏപ്രിൽ 10 വരെയാണ് രജിസ്ട്രേഷൻ. ഈ വർഷം നാടൻ പാട്ടും മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറിൽ പരം കുട്ടികൾ രണ്ടുദിവസം നീണ്ടു നിൽക്കുന്ന കിഡ്സ് ഫെസ്റ്റിൽ പങ്കെടുക്കും.

വിവരങ്ങൾക്ക്: റൂബിൻ മാത്യു 0894767974, ജയ്മോൻ പാലാട്ടി 0879511344.

റിപ്പോർട്ട്: മജു പേയ്ക്കൽ