നാസയെ തിരുത്തി സ്കൂൾ വിദ്യാർഥി
Saturday, March 25, 2017 5:51 AM IST
ലണ്ടൻ: നാസയുടെ തെറ്റുകൾ സ്കൂൾ വിദ്യാർഥി കണ്ടെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നും പുറത്തുവിട്ട വിരങ്ങളിലെ തെറ്റുകളാണ് പതിനേഴുകാരനായ വിദ്യാർഥി കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ടാപ്ടണ്‍ സ്കൂൾ വിദ്യാർഥി മൈൽസ് സോളമനാണു നാസയുടെ തെറ്റുകൾ കണ്ടെത്തിയത്.

ബഹിരാകാശ നിലയത്തിലെ റേഡിയേഷൻ സംബന്ധിച്ച വിവരങ്ങളിലെ തെറ്റാണ് സോളമൻ കണ്ടെത്തിയത്. നാസയുടെ യഥാർഥവിവരങ്ങൾ വിദ്യാർഥികൾക്കു പഠനത്തിനു നൽകിയപ്പോഴാണ് സോളമൻ തെറ്റുകൾ കണ്ടെത്തിയത്. തെറ്റു കണ്ടെത്തിയതിനെ തുടർന്നു നാസയ്ക്കു ഇമെയിൽ അയയ്ക്കുകയായിരുന്നുവെന്നു സോളമൻ പറഞ്ഞു. തെറ്റിനെ കുറിച്ചു പരിശോധിക്കാൻ തന്നെ നാസ ക്ഷണിച്ചതായും സോളമൻ അറിയിച്ചു.