ഒപ്റ്റോമെട്രി ദിനാഘോഷം
Monday, March 27, 2017 5:23 AM IST
ബംഗളൂരു: കാഴ്ചവൈകല്യമുള്ളവരുടെ ക്ഷേമത്തിനു വേണ്ട ി പ്രവർത്തിക്കുന്ന സംഘടനയായ പ്രോജക്ട് വിഷന്‍റെ നേതൃത്വത്തിൽ ലോക ഒപ്റ്റോമെട്രി ദിനാഘോഷം നടത്തി. ചടങ്ങിൽ, കാഴ്ചവൈകല്യത്തെ അതിജീവിച്ച് കന്പ്യൂട്ടർ പരിശീലനം നേടിയ എട്ട് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നല്കി. എസ്സിലോർ മാനുഫാക്ചറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പാരീസ് ആസ്ഥാനമായ എസ്സിലോർ വിഷൻ ഫൗണ്ടേ ഷൻ പ്രസിഡന്‍റ് ഐച മോക്ദാഹി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടികൾക്ക് പ്രോജക്ട് വിഷൻ സ്ഥാപക ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം നേതൃത്വം നല്കി.