ബെർലിനിൽ ഐശ്വര്യയുടെ സംഗീത കച്ചേരി 30ന്
Monday, March 27, 2017 5:41 AM IST
ബെർലിൻ: ഇന്ത്യൻ എംബസി ബെർലിൻ കൾച്ചറൽ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ഇതിഹാസം എം.എസ്. സുബലക്ഷ്മിയുടെ കൊച്ചുമകൾ ഐശ്വര്യ സംഗീത കച്ചേരി നടത്തുന്നു.

മാർച്ച് 30 ന് (വ്യാഴം) വൈകുന്നേരം ആറിന് എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീത കച്ചേരിയിൽ പ്രശാന്ത് സെൽവകുമാരൻ വയലിൻ, റുക്ഷൻ ശ്രീരാഗാ മൃദംഗവും വായിക്കും.

പങ്കെടുക്കുവാനെത്തുന്നവർ പാസ്പോർട്ട് അല്ലെങ്കിൽ ഐഡൻറ്റിറ്റി കാർഡ് നിർബന്ധമായും കൊണ്ടുവരണം. ഭക്ഷണസാധനങ്ങൾ, ബാഗ് എന്നിവ എംബസി ഓഡിറ്റോറിയത്തിൽ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈൽ ഫോണ്‍ ഉപയോഗവും അനുവദനീയമല്ല. പ്രവേശനം സൗജന്യമാണ്.

വിലാസം: Auditorium, Embassy of India,Tiergartenstr. 17, 10785 Berlin.

വിവരങ്ങൾക്ക്: 030-25795403 /05.

റിപ്പോർട്ട്: ജോർജ് ജോണ്‍