നജഫ്ഗഡ് ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 31ന്
Monday, March 27, 2017 5:45 AM IST
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 31ന് (വെള്ളി) കാർത്തിക പൊങ്കാല. രാവിലെ 5.30ന് നിർമാല്യ ദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്‍റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8:30ന് ശ്രീകോവിലിൽ നിന്നും അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് കൊളുത്തും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.

വിവരങ്ങൾക്ക് 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).

റിപ്പോർട്ട്: പി.എൻ. ഷാജി