ജർമനിയെ കാത്തിരിക്കുന്നത് ചൂടേറിയ വാരം
Monday, March 27, 2017 7:19 AM IST
ബെർലിൻ: ജർമനിയെ അടുത്ത ആഴ്ച സൂര്യൻ കനിഞ്ഞനുഗ്രഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. തെളിഞ്ഞ ആകാശവും നല്ല ചൂടും വെയിലും പ്രതീക്ഷിക്കാം.

എന്നാൽ, രാത്രി കാലങ്ങളിൽ നല്ല തണുപ്പിനും സാധ്യത നിലനിൽക്കുന്നു. പകൽ വെയിലും രാത്രി പൂജ്യത്തിനും താഴെ താപനില എന്നതുമായിരിക്കും വരുന്ന 12 ദിവസത്തേക്ക് രാജ്യത്തെ സ്ഥിതിയെന്നും നിരീക്ഷകർ.

രാജ്യത്തിന്‍റെ വടക്കും കിഴക്കും പ്രദേശങ്ങളിൽ ചെറിയ മഴയ്ക്കും സാധ്യത കാണുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യൂറോപ്പിൽ സമ്മർ തുടങ്ങിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ