ലോകത്തിന് ഏറ്റവും പ്രിയം: മെയ്ഡ് ഇൻ ജർമനി
Tuesday, March 28, 2017 8:36 AM IST
ബെർലിൻ: ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ഉത്പന്നങ്ങൾ മെയ്ഡ് ഇൻ ജർമനി ബ്രാൻഡുകളാണെന്ന് സർവേ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റ എന്ന ഗവേഷണ സംഘടനയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 52 രാജ്യങ്ങളിലായി 43,000 പേർക്കിടയിലായിരുന്നു സർവേ. ഇതിനു പുറമേ യൂറോപ്യൻ യൂണിയനിൽ പ്രത്യേകമായും സർവേ നടത്തി.

പത്തൊന്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് മെയ്ഡ് ഇൻ ലേബൽ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ജർമനിയിൽ നിർമിക്കുന്ന വില കുറഞ്ഞതും അനുകരണങ്ങളുമായ ഉത്പന്നങ്ങളിൽനിന്ന് തങ്ങളുടെ ഒറിജിനലിനെ വേർതിരിച്ചറിയുകയായിരുന്നു ലക്ഷ്യം. എന്നാലിപ്പോൾ അതേ ലേബലിൽ ജർമനി ബ്രിട്ടനെക്കാൾ വിശ്വാസ്യത നേടിയിരിക്കുന്നു.

1950കളിൽ ജർമനി സാധ്യമാക്കിയ സാന്പത്തിക അദ്ഭുതമാണ് ഇത്തരമൊരു വിശ്വാസ്യത ദീർഘകാലാടിസ്ഥാനത്തിൽ ആർജിച്ചെടുക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ