ലണ്ടനിൽ ക്രിസ്തീയ സംഗീതനിശ "ട്രാൻസ്ഫോം 2017’ ഏപ്രിൽ ഒന്നിന്
Wednesday, March 29, 2017 8:20 AM IST
ലണ്ടൻ: റോയൽ സിഗ്നറ്റ് ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീതസന്ധ്യ "ട്രാൻസ്ഫോം 2017’ ലണ്ടനിലെ റിക്സ്മാൻവർത്ത് സ്കൂളിൽ ഏപ്രിൽ ഒന്നിന് (ശനി) വൈകുന്നേരം 5.30ന് നടക്കും.

സംഗീതസന്ധ്യയിൽ ഇന്ത്യയിലെ പ്രമുഖ ക്രിസ്തീയ മ്യൂസിക് ബാൻഡ് ലീഡർ ആയ ഷെൽഡണ്‍ ബംഗെര നേതൃത്വം നൽകുന്നു. ഷെൽഡനോടൊപ്പം സാം ദാനിയേൽ, ലിഡിയ ജെനിസ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്.transform17.eventbrite.co.uk എന്ന വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക്: ബെൻ 07733363086.