സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എടിഎമ്മുമായി സ്വിസ് ബാങ്ക്
Wednesday, March 29, 2017 8:43 AM IST
ജനീവ: എടിഎം സേവനങ്ങൾ സ്മാർട്ട്ഫോണിലൂടെ സാധ്യമാക്കുന്ന പദ്ധതിയുമായി സ്വിറ്റ്സർലൻഡിലെ ലൂസേണ്‍ ബാങ്ക് രംഗത്തുവന്നു. ഇത്തരത്തിലുള്ള ആദ്യ എടിഎം എബികോണിൽ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചു.

സിക്സ് എന്ന ഫിനാൻഷ്യൽ സർവീസ് കന്പനിയാണ് ഇതിനു പിന്നിൽ. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ എടിഎം സ്ഥാപിച്ചിരിക്കുന്നത്. വിജയകരമായാൽ ഇതു വ്യാപകമാക്കും. യുഎസ് സ്ഥാപനമായ എൻസിആർ ആണ് പുതിയ തരം മെഷീൻ നിർമിച്ചിരിക്കുന്നത്. എടിഎംഫ്യൂച്ചൂറ എന്ന സോഫ്റ്റ് വെയറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പിഞ്ച്, സ്വൈപ്പ്, സൂം രീതികളിൽ പ്രവർത്തിപ്പിക്കാവുന്ന ടാബ്ലറ്റിന്‍റെ മാതൃകയിലാണ് ഇതിന്‍റെ ഉപയോഗം.

സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് ഓതറൈസ് ചെയ്യുന്ന ബാങ്കിംഗ് സേവനത്തിന് ഫോണിൽ കിട്ടുന്ന ക്യുആർ കോഡാണ് മെഷീനിൽ ഉപയോഗിക്കുക.

വീഡിയോ ബാങ്കിംഗ് എന്ന നൂതന സംവിധാവും ഇതിന്‍റെ ഭാഗമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നു. എടിഎം ഉപയോഗിച്ചുതന്നെ പുതിയ അക്കൗണ്ട് തുറക്കാനും സ്ക്രീനിൽ കൈയൊപ്പിടാനും മറ്റുമുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ