ഫാത്തിമ തീർഥാടനം ജൂലൈ 24, 25, 26 തീയതികളിൽ
Thursday, March 30, 2017 5:51 AM IST
ലണ്ടൻ: മാർ ജോസഫ് സ്രാന്പിക്കലുമൊത്ത് ഫാത്തിമയിലേക്ക് തീർഥാടനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മുഴുവൻ വിശുദ്ധ കുർബാന കേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് ജൂലൈ 24, 25, 26 തീയതികളിലാണ് തീർഥാടനം. ഫാത്തിമയിൽ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് തീർഥാടനം. 25ന് ഫാത്തിമയിൽ മാർ ജോസഫ് സ്രാന്പിക്കലും മറ്റു വൈദികരും ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും ആഷിൻ സിറ്റി ടൂർസും ചേർന്നാണ് തീർഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയുടെ മുഴുവൻ ചെലവുകളും താമസം, ഭക്ഷണം, മറ്റു തീർഥാടന കേന്ദ്രങ്ങളുടെ സന്ദർശനം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള ഒരു പായ്ക്കേജാണ് ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: സീറോ മലബാർ ചാപ്ലിൻമാരേയോ, ആഷിൻ സിറ്റി ടൂർസ് ആൻഡ് ട്രാവൽസുമായോ ബന്ധപ്പെടുക. ഫോണ്‍: 07872304168, 07946028715.