തടാകം വൃത്തിയാക്കാൻ വിദേശസഹായം
Friday, March 31, 2017 4:18 AM IST
ബംഗളൂരു: നഗരത്തിൽ തടാകങ്ങൾ പതഞ്ഞുപൊങ്ങുന്നത് പതിവായ സാഹചര്യത്തിൽ സഹായഹസ്തവുമായി വിദേശരാജ്യങ്ങൾ. ഇസ്രയേൽ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് തടാകശുചീകരണത്തിനായുള്ള മാർഗനിർദേശം നല്കാനെത്തിയത്. നാൽപതംഗ വിദേശസംഘം കഴിഞ്ഞ ദിവസം മലിനീകരണം രൂക്ഷമായ വർത്തുർ, ബെല്ലന്ദുർ തടാകങ്ങളിൽ പരിശോധന നടത്തിയിരുന്നു. തടാകങ്ങൾ നവീകരിക്കുന്നത് എങ്ങനെയെന്നും മലിനീകരണം മൂലം പതഞ്ഞുപൊങ്ങുന്നതിന് ശാശ്വതമായ പരിഹാരങ്ങളും വിദഗ്ധസംഘം നിർദേശിക്കും.

നഗരത്തിലെ പ്രധാന ജലാശയങ്ങളായ വർത്തുർ, ബെല്ലന്ദുർ അടുത്തകാലത്തായി പതഞ്ഞുപൊങ്ങുകയാണ്. ബെല്ലന്ദുർ തടാകം കഴിഞ്ഞ മാസം പതഞ്ഞുപൊങ്ങി തീപിടിക്കുകയും ചെയ്തു. നഗരത്തിലെ രണ്ട ാമത്തെ ഏറ്റവും വലിയ തടാകമായ വർത്തുർ തടാകം വ്യാഴാഴ്ച പതഞ്ഞുപൊങ്ങിയിരുന്നു. വിഷാംശമുള്ള പത സമീപപ്രദേശങ്ങളിലേക്കു വ്യാപിക്കുന്നതു മൂലം പ്രദേശവാസികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും നേരിടേണ്ട ിവരുന്നു. തടാകത്തിന്‍റെ തീരങ്ങളിലുള്ള വ്യാവസായികശാലകളിൽ നിന്നും ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണം. എന്നാൽ, ഇതുവരെയും തടാകങ്ങൾ വൃത്തിയാക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തടാകങ്ങൾ പതഞ്ഞുപൊങ്ങുന്ന സംഭവം ആഗോളശ്രദ്ധ നേടിയതിനെത്തുടർന്നാണ് വിദേശരാജ്യങ്ങൾ സഹായവുമായി രംഗത്തെത്തിയത്.

തടാക വിഷയത്തിൽ സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷവിമർശനം നേരിടേണ്ട ിവന്നിരുന്നു. ബെല്ലന്ദുർ തടാകം പതഞ്ഞുപൊങ്ങുന്നത് തടയാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ഏപ്രിൽ പന്ത്രണ്ട ിനകം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഹരിതട്രൈബ്യൂണൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു.