കേരള ആർടിസി സ്പെഷൽ ബസ്: ബുക്കിംഗ് തകൃതി
Saturday, April 1, 2017 6:40 AM IST
ബംഗളൂരു: ഈസ്റ്റർ- വിഷു അവധിയോടനുബന്ധിച്ച് കേരള ആർടിസി പ്രഖ്യാപിച്ച സ്പെഷൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് തകൃതി. വ്യാഴാഴ്ച ബുക്കിംഗ് ആരംഭിച്ചതു മുതൽ ശരവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റുപോയത്. ചില സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നു. യാത്രാത്തിരക്ക് കൂടുതലുള്ള ഏപ്രിൽ 12നാണ് ഒന്പത് സ്പെഷൽ ബസുകളും സർവീസ് നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അറിയിച്ചു. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത് മലയാളികൾക്ക് ഏറെ ആശ്വാസമായി.

കോഴിക്കോട്ടേക്ക് നാലും കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ഒന്നു വീതവും സൂപ്പർ എക്സ്പ്രസ് ബസുകളാണ് പ്രഖ്യാപിച്ചത്. ഇവയിൽ തെക്കൻ കേരളത്തിലേക്കുള്ള ബസുകൾ കുട്ട- മാനന്തവാടി വഴിയായിരിക്കും സർവീസ് നടത്തുന്നത്.

കർണാടക ആർടിസി നേരത്തെ തന്നെ കേരളത്തിലേക്ക് 19 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിരുന്നു. തൃശൂരിൽ നിന്ന് ബംഗളൂരുവിലേക്ക് ആറു സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട ്. മധ്യവേനലവധി പ്രമാണിച്ച് കൂടുതൽ സർവീസുകൾ കർണാടക ആർടിസി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരള ആർടിസിയുടെ സ്പെഷൽ സർവീസുകൾ:


ബംഗളൂരു- കോട്ടയം: രാത്രി 7.30(മൈസൂരു വഴി)

ബംഗളൂരു- എറണാകുളം: രാത്രി 7.30(മൈസൂരു വഴി)

ബംഗളൂരു- തൃശൂർ: രാത്രി 8.10(മൈസൂരു വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 8.20(മാനന്തവാടി വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 9.25(മാനന്തവാടി വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 11.35(ബത്തേരി വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 11.49(ബത്തേരി വഴി)

ബംഗളൂരു- പയ്യന്നൂർ: രാത്രി 10.15(ചെറുപുഴ വഴി)

ബംഗളൂരു- കണ്ണൂർ: രാത്രി 9.45(ഇരിട്ടി വഴി)