മെൽബണ്‍ മലയാളി ഫെഡറേഷന് പുതിയ നേതൃത്വം
Monday, April 3, 2017 7:56 AM IST
മെൽബണ്‍: മെൽബണ്‍ മലയാളി ഫെഡറേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയ്സണ്‍ മറ്റപ്പള്ളി (പ്രസിഡന്‍റ്), ഡോ.ഷാജി വർഗീസ് (ചെയർ പേഴ്സണ്‍), കൊച്ചുമോൻ ഓരത്ത് (വൈസ് പ്രസിഡന്‍റ്), ശ്രേയസ് മീധർ (സെക്രട്ടറി), ബിനേഷ് കുമാർ (ജോയിന്‍റ് സെക്രട്ടറി, പ്രദീപ് പാർഥൻ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി വിജേഷ് കെ.വിജയൻ, അജി പുനലൂർ, ക്ലീറ്റസ് ചാക്കോ, വിഷ്ണു പ്രഭാകർ, കിഷോർ ജോസ്, ചാക്കോ അരീക്കൽ, ബിന്ദു പോൾ, പി.വി. ബബീഷ്, ആന്‍റണി പടയാറ്റിൽ, എബിൻ ജോബോയി, വിനേജ് വർഗീസ്, ബിന്നി ജോർജ്, സിന്േ‍റാ പാറേക്കാട്ടിൽ, രാജൻ വെണ്‍ മണി, സുനിൽപോൾ എന്നിവരെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി തോമസ് ജോസഫിനേയും പ്രതാപൻനായരേയും യോഗം തെരഞ്ഞെടുത്തു.

ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26ന് സ്പ്രിംഗ് വെയിൽ ടൗണ്‍ഹാളിൽ നടത്താനും ഇതിന് മുന്നോടിയോയി ബാഡ്മിന്‍റണ്‍, ക്രിക്കറ്റ്, സോക്കർ മൽസരങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.