അവധിക്കാലത്തും ഉച്ചക്കഞ്ഞി കിട്ടും
Thursday, April 6, 2017 9:03 AM IST
ബംഗളൂരു: സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വേനലവധിക്കാലത്തും ഉച്ചക്കഞ്ഞി നല്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് സംസ്ഥാനസർക്കാർ നിർദേശം നല്കിയിട്ടുണ്ട ്. സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർധനകുടുംബങ്ങളിലെ കുട്ടികൾക്കായി പുതിയ നടപടി. ഈമാസം പത്തിനാണ് വേനലവധി തുടങ്ങുന്നത്.

എത്ര വിദ്യാർഥികൾക്കാണ് ഭക്ഷണം നല്കേണ്ട തെന്ന് സംബന്ധിച്ച് കണക്കെടുക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിലെ പ്രധാനാധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട ്. ഉച്ചക്കഞ്ഞി ആവശ്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രധാനാധ്യാപകർക്ക് കത്ത് നല്കണം.