നമ്മ കാന്‍റീനല്ല, ഇന്ദിര കാന്‍റീൻ
Friday, April 7, 2017 7:51 AM IST
ബംഗളൂരു: തമിഴ്നാട്ടിലെ അമ്മ കാന്‍റീൻ മാതൃകയിൽ കർണാടക സർക്കാർ നടപ്പാക്കുന്ന നമ്മ കാന്‍റീൻ പദ്ധതിയുടെ പേരു മാറ്റി. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഓർമയ്ക്കായി ഇന്ദിര കാന്‍റീൻ എന്നാണ് പുതിയ പേര് നല്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് പദ്ധതി ഇന്ദിരാഗാന്ധിയുടെ പേരിലാക്കിയതെന്നാണ് റിപ്പോർട്ട്. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടക സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്‍റെ ഭാഗമായി പദ്ധതി പ്രഖ്യാപിച്ചത്. ആദ്യം ബംഗളൂരുവിലായിരിക്കും കാന്‍റീൻ സ്ഥാപി്ക്കുക. പദ്ധതി വിജയമെന്നു കണ്ടാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും.

ഇന്ദിര കാന്‍റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴി്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. കോർപറേഷനിലെ 198 വാർഡുകളിലും നമ്മ കാന്‍റീനുകൾ തുറക്കും. പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട ാണ് സർക്കാർ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തി കാന്‍റീൻ പദ്ധതി രൂപീകരിച്ചത്. ഗുണനിലവാരമുള്ള ഭക്ഷണം കാന്‍റീനുകളിലെത്തിക്കാൻ വിവിധ സന്നദ്ധ സംഘടനകളുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്.

അതേസമയം, മറ്റു ജില്ലകളിലും കുറഞ്ഞ ചിലവിൽ ഭക്ഷണം നല്കാൻ പദ്ധതികൾ തയാറാക്കുന്നുണ്ട ്. സവിരുചി എന്ന പേരിൽ സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ മൊബൈൽ റസ്റ്ററന്‍റുകൾ ആരംഭിക്കാനാണ് തീരുമാനം.