സൈന്യത്തിന് 32 ധ്രുവ് ഹെലികോപ്ടറുകൾ നിർമിച്ചുനല്കാൻ എച്ച്എഎൽ
Saturday, April 8, 2017 8:22 AM IST
ബംഗളൂരു: ഇന്ത്യൻ സൈന്യത്തിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) 32 ധ്രുവ് ഹെലികോപ്ടറുകൾ നിർമിച്ചു നല്കും. നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കുമായായി 16 വീതം അത്യാധുനിക ഹെലികോപ്ടറുകളാണ് നിർമിക്കുന്നത്. ഇതിനായി എച്ചഎഎല്ലിന് 8,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്കി. സമുദ്രസുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണിത്..

നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും സുരക്ഷാ നിരീക്ഷണങ്ങൾക്ക് ശക്തികൂട്ടാനാണ് പുതിയ നടപടി. 2022- ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കടലിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കും സായുധ പട്രോളിംഗിനും ഉതകുന്ന തരത്തിൽ ആധുനിക സംവിധാനങ്ങളോടെയാണ് എഎൽഎച്ച് ധ്രുവ് ഹെലികോപ്ടറുകൾ ഒരുങ്ങുന്നത്.