കാൽകാജി സെന്‍റ് ജോസഫ്സ്് ഇടവകയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Saturday, April 8, 2017 8:39 AM IST
ന്യൂഡൽഹി: കാൽകാജി സെന്‍റ് ജോസഫ്സ് ഇടവകയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ ഏപ്രിൽ ഒന്പത് (ഞായർ) മുതൽ 16 (ഞായർ) നടക്കും.

ഒന്പതിന് (ഞായർ) രാവിലെ എട്ടിന് വിശുദ്ധ കുർബാന, കുരുത്തോല വെഞ്ചരിപ്പ് എന്നിവ നടക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന സാൻജോഭവനിൽ.

13ന് (പെസഹവ്യാഴം) രാവിലെ എട്ടു മുതൽ ഒന്നു വരെ മരിയ നിവാസ് കോണ്‍വെന്‍റ് ചാപ്പലിൽ യൂണിറ്റ് അടിസ്ഥാനത്തിൽ ആരാധന. വൈകുന്നേരം ആറിന് ഡോണ്‍ ബോസ്കോ സ്കൂളിൽ പൊതുആരാധന, 7.30ന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ എന്നിവ നടക്കും.

14ന് (ദുഃഖവെള്ളി) രാവിലെ എട്ടിന് ദീപാലയ സ്കൂളിൽ പീഡാനുഭവചരിത്ര അനുസ്മരണം, വചനസന്ദേശം, കുരിശിന്‍റെ വഴി, സ്ലീബാ വന്ദനം, നേർച്ച വിരുന്ന് എന്നിവ നടക്കും.

15ന് (ദുഃഖശനി) രാവിലെ ഏഴിന് മരിയ നിവാസ് കോണ്‍വെന്‍റിൽ വിശുദ്ധ കുർബാന, മാമ്മോദീസ വ്രതനവീകരണം, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ് എന്നിവ നടക്കും. രാത്രി 7.30ന് ദീപാല സ്കൂളിൽ ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ നടക്കും. വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും.

16ന് (ഉയിർപ്പു ഞായർ) രാവിലെ ഏഴിന് സാൻജോ ഭവനിൽ വിശുദ്ധ കുർബാന.