ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി
Monday, April 10, 2017 1:05 AM IST
ന്യൂഡൽഹി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ ഇന്ത്യയിലെത്തി. തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബിജെപി നേതാവും ലോക്സഭാംഗവുമായ രാജീവ് പ്രതാപ് റൂഡിയുടെ നോതൃത്വത്തിലുള്ള സംഘം ടേൺബുളിനെ സ്വീകരിച്ചു. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ബുളിന്‍റെ മുൻഗാമിയായിരുന്ന ടോണി അബോട്ട് 2014 ഇന്ത്യയിലെത്തിയിരുന്നു.

ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. വിവിധ കരാറുകളിൽ ഇരുനേതാക്കളും തമ്മിൽ ഒപ്പു വയ്ക്കുമെന്നാണ് വിവരങ്ങൾ.