തുടങ്ങുംമുന്പേ തിരിച്ചടി; ഇന്ദിര കാന്‍റീൻ പദ്ധതി പ്രതിസന്ധിയിൽ
Monday, April 10, 2017 7:29 AM IST
ബംഗളൂരു: സർക്കാരിന്‍റെ സ്വപ്നപദ്ധതിയായിരുന്ന ഇന്ദിര കാന്‍റീന് തുടക്കത്തിൽ തന്നെ തിരിച്ചടി. തമിഴ്നാട്ടിലെ അമ്മ കാന്‍റീൻ മാതൃകയിൽ പ്രഖ്യാപിച്ച ഇന്ദിര കാന്‍റീനുകൾക്ക് ഭക്ഷണം എത്തിച്ചുനല്കില്ലെന്ന് ഹോട്ടലുകൾ അറിയിച്ചതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. മേയിൽ കാന്‍റീനുകൾ ആരംഭിക്കാനിരിക്കേ, പെട്ടെന്ന് ബദൽ മാർഗങ്ങൾ കണ്ട ുപിടിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയതാണ്. ഭക്ഷണം എത്തിക്കാൻ പദ്ധതിയോട് സഹകരിക്കാൻ താത്പര്യമുള്ള എൻജിഒകളെയോ യുവജന സംഘടനകളെയോ വ്യക്തികളെയോ സമീപിക്കാനാണ് സർക്കാർ തീരുമാനം. ഇത് ഫലംകണ്ട ില്ലെങ്കിൽ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകും.

കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ഭക്ഷണം നല്കുന്ന ഇന്ദിര കാന്‍റീനുകളുമായി സഹകരിച്ചാൽ അത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുമെന്ന് ചൂണ്ട ിക്കാട്ടിയാണ് ഹോട്ടലുടമകളുടെ രണ്ടു പ്രമുഖ സംഘടനകൾ വിയോജിപ്പ് അറിയിച്ചത്. കാന്‍റീനുകൾക്ക് വിഭവങ്ങൾ നല്കുന്നത് ഒട്ടും ലാഭകരമല്ലെന്നും ഹോട്ടലുടമകൾ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബജറ്റിന്‍റെ ഭാഗമായി പദ്ധതി പ്രഖ്യാപിച്ചത്. ആദ്യം നമ്മ കാന്‍റീൻ എന്നാണ് പേരു നല്കിയിരുന്നതെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് പദ്ധതി ഇന്ദിരാഗാന്ധിയുടെ പേരിലാക്കുകയായിരുന്നു. ഇന്ദിര കാന്‍റീനുകൾ നിലവിൽ വന്നാൽ ജനങ്ങൾക്ക് അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണം കഴി്കാൻ സാധിക്കും. ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പത്തു രൂപയായിരിക്കും നിരക്ക്. കോർപറേഷനിലെ 198 വാർഡുകളിലും നമ്മ കാന്‍റീനുകൾ തുറക്കും. പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട ാണ് സർക്കാർ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തി കാന്‍റീൻ പദ്ധതി രൂപീകരിച്ചത്. ആദ്യം ബംഗളൂരുവിലായിരിക്കും കാന്‍റീൻ സ്ഥാപി്ക്കുക. പദ്ധതി വിജയമെന്നു കണ്ട ാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും. മറ്റു ജില്ലകളിലും കുറഞ്ഞ ചിലവിൽ ഭക്ഷണം നല്കാൻ പദ്ധതികൾ തയാറാക്കിയിട്ടുണ്ട ്. സവിരുചി എന്ന പേരിൽ സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ മൊബൈൽ റസ്റ്ററന്‍റുകൾ ആരംഭിക്കാനാണ് തീരുമാനം.