ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് ഉജ്ജ്വല സമാപനം
Monday, April 10, 2017 7:52 AM IST
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണും മെൽബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിന് ഉജ്ജ്വല പരിസമാപനം.

ഏപ്രിൽ ഒന്നിന് ബന്ദൂര ബാഡ്മിന്‍റണ്‍ സെന്‍ററിൽ നടന്ന ടൂർണമെന്‍റ് ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ ഉദ്ഘാടനം ചെയ്തു. ഓസ്ടേലിയയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുപത്തിയഞ്ച് ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ പുരുഷ വിഭാഗം ഡബിൾസിൽ സിജു അലക്സ് വടക്കേകര - ജോ മുരിയന്മാലിൽ സംഖ്യം ജേതാക്കൾക്കുള്ള ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയൽ ട്രോഫിയും 501 ഡോളറും സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാർക്കുള്ള ബേബി ലൂക്കോസ് പുത്തൻപുരക്കൽ മെമ്മോറിയൽ ട്രോഫിയും 251 ഡോളറും ജിനോ കുടിലിൽ - ജോമോൻ കളരിക്കൽ സഖ്യം സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാർക്കുള്ള മറിയക്കുട്ടി ഒക്കാട്ടു മെമ്മോറിയൽ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും ലാൻസ് വരിക്കാശേരി- അലൻ ജോസഫ് സഖ്യം സ്വന്തമാക്കി. പ്രൈസ് സ്പോണ്‍സോഴ്സായ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ബൈജു ഓണിശേരിയിൽ, സ്റ്റെബിൻ ഒക്കാട്ട് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വനിതാ വിഭാഗം ഡബിൾസിൽ ജെറിൻ എലിസബത്തും മീനു പീറ്ററും ജേതാക്കൾക്കുള്ള ട്രോഫിയും നൂറ്റിയൊന്ന് ഡോളറും സ്വന്തമാക്കി. രണ്ടാം സ്ഥാനം നേടിയ അനു - ജിക്സി കുന്നംപടവിൽ സഹോദരികൾ ട്രോഫിയും അന്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. സ്പോണ്‍ർമാരായ അലൻ സോജി, ജിബു സ്റ്റേനി ദന്പതികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെന്‍റിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ന്ധമൈ ലോണ്‍സ്’ മോർട്ടഗേജ് അഡ്വൈസേഴ്സ് മെഗാ സ്പോണ്‍സറായ ഇവന്‍റിൽ നിന്ന് ലഭിച്ച എല്ലാ ലാഭവും മിഷന്‍റെ ചാരിറ്റി പ്രോജക്ടായ "ഹോം ഫോർ ദി പൂവർ’ ന് നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഒപ്പം ഒന്നാം സമ്മാന ജേതാക്കളും മൂന്നാം സമ്മാന ജേതാക്കളും അവരുടെ സമ്മാന തുകയും പ്രോജക്ടിന് സംഭാവന നൽകി.

എംകെസിസി പ്രസിഡന്‍റ് സജി ഇല്ലിപ്പറന്പിൽ, ബാഡ്മിന്‍റണ്‍ കോഓർഡിനേറ്റർ ഷിനു ജോണ്‍ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സോളമൻ ജോർജ്