ദക്ഷിണാഫ്രിക്കയിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു
Tuesday, April 11, 2017 3:38 AM IST
മോക്കൊപ്പാനെ: വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് ദക്ഷിണാഫ്രിക്കയിലെ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവകയിൽ ഓശാന ഞായർ ആഘോഷിച്ചു. മോക്കപ്പാനയിലെ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് കാത്തലിക് ദേവാലയത്തിൽ നടന്ന പ്രത്യേക ശുശ്രൂഷകൾക്കും പ്രദക്ഷിണത്തിനും വിശുദ്ധ കുർബാനയ്ക്കും ഫാ.സ്റ്റാൻലി ഡേവിഡ് ജയിംസ് മുഖ്യ കാർമികത്വം വഹിച്ചു.

പെസഹായുടെ ശുശ്രൂഷകൾ ഗ്രോബ്ലാസ്ടാൽ സെന്‍റ് ഗ്രീഗോറിയോസ് ചാപ്പലിൽ 12ന് (ബുധൻ) വൈകുന്നേരം അഞ്ചിന് നടക്കും. വിശുദ്ധ കുന്പസാരം, സന്ധ്യാനമാസ്കാരം, വിശുദ്ധ കുർബാന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

13ന് (വ്യാഴം) വൈകുന്നേരം ആറിന് പ്രിട്ടോറിയ ഗ്ലെൻ വെന്യൂവിൽ (The Glen Venue, 170 Corobay Avenue, Garsfontein, Pretoria) വിശുദ്ധ കുന്പസാരത്തെതുടർന്ന് സന്ധ്യാ നമസ്കാരവും നടക്കും.

ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ 14ന് രാവിലെ 8.30ന് ആരംഭിക്കും. വൈകുന്നേരം ഏഴിന് സന്ധ്യാനമാസ്കാരവും ധ്യാനവും നടക്കും.

15ന് (ദുഃഖശനി) രാവിലെ ഒന്പതിന് വിശുദ്ധ കുന്പസാരം തുടർന്നു വിശുദ്ധ കുർബാനയും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക ക്ലാസുകൾ, മൂന്നിന് മാനേജിംഗ് കമ്മിറ്റിയും വൈകുന്നേരം ഏഴിന് സന്ധ്യാനമാസ്കാരവും ധ്യാനവും നടക്കും.

16ന് (ഈസ്റ്റർ ഞായർ) രാവിലെ ഏഴിന് പ്രഭാത നമസ്കാരവും ഈസ്റ്ററിന്‍റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടക്കും. 11ന് പൊതുയോഗവും തുടർന്നു നടക്കുന്ന ഈസ്റ്റർ സദ്യയോടെ ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമങ്ങൾ സമാപിക്കുമെന്ന് വികാരി ഫാ. സ്റ്റാൻലി ഡേവിഡ് ജയിംസ്, ട്രസ്റ്റി എം.എം. വർഗീസ്, സെക്രട്ടറി കെ.ജെ. കോശി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ജെ. ജോണ്‍