ക്രിസം മാസ് ആചരിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ക്രിസം മാസ് ഏപ്രിൽ 10ന് (തിങ്കൾ) ആചരിച്ചു. രാവിലെ 9.30ന് ഫരീദാബാദ് ക്രിസ്തുരാജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു. സഹകാർമികരായി വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, ചാൻസിലർ ഫാ. റോബി, പ്രൊക്യുറേറ്റർ ഫാ. ഡേവിസ് ഉൾപ്പെടെ രൂപതയിലെ എല്ലാ വൈദികരും പങ്കെടുത്തു. ചടങ്ങിൽ രൂപതയിലെ സന്യസ്തരും കൈക്കാര·ാരും പങ്കെടുത്തു. തുടർന്നു കുരിശിന്‍റെ വഴി, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടന്നു.

ക്രിസം മാസിൽ ആണ് ഇടവകയിലെ ദേവാലയങ്ങളിൽ അടുത്ത ഒരു വർഷത്തേയ്ക്കുള്ള തൈലവും മറ്റും വെഞ്ചരിച്ച് നൽകുന്നത്. അന്നേദിവസം വൈദികദിനവുമായും ആചരിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്