സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
Thursday, April 13, 2017 2:13 AM IST
ബംഗളൂരു: ശ്രീനാരായണ ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ആസ്റ്റർ സിഎംഐ ആശുപത്രിയുടെയും ബംഗളൂരു വെസ്റ്റ് ലയണ്‍സ് സൂപ്പർ സ്പെഷാലിറ്റി ഐ ഹോസ്പിറ്റലിന്‍റെയും സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനയും നേത്രചികിത്സാ ക്യാന്പും സംഘടിപ്പിച്ചു. അബിഗരെയിലുള്ള സമുദായഭവനിൽ നടന്ന ക്യാന്പ് ബിബിഎംപി കോർപറേറ്ററും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ. നാഗഭൂഷണം ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നടന്ന ക്യാന്പിൽ 350-ഓളം പേർ പങ്കെടുത്തു. ക്യാന്പിൽ വിവിധ മരുന്നുകളും കണ്ണടകളും വിതരണം ചെയ്തു. തിമിരബാധിതരായി കണ്ടെത്തിയ 20 വയോധികർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എ. കുമാരൻ അറിയിച്ചു.