ഡൽഹിയിൽ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ദേവാലയങ്ങളിൽ ക്രൈസ്തവർ യേശുവിന്‍റെ പീഡാനുഭവ സ്മരണ പുതുക്കി. പാലം ഇൻഫന്‍റ് ജീസസ് ഫൊറോന ദേവാലയത്തിൽ നടന്ന കുരിശിന്‍റെ വഴിക്ക് വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ നേതൃത്വം നൽകി. ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ദേവാലയത്തിലും ഗുഡ്ഗാവ് സെഹിയോൻ മാസ് സെന്‍ററിലും വിശ്വാസികൾ കുരിശുമേന്തി പീഡാനുഭവ സ്മരണ പുതുക്കി. സാഹിബാബാദ് ഹോളി ഏയ്ഞ്ചൽസ് കത്തോലിക്കാ ദേവാലയത്തിൽ നടന്ന കുരിശിന്‍റെ വഴിക്ക് വികാരി ഫാ. ജോബാൻ മാത്യു നേതൃത്വം നൽകി.