നിയമസഭ വർഷകാലസമ്മേളനം ജൂണിൽ
ബംഗളൂരു: കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം ജൂണിൽ ആരംഭിക്കും. സാധാരണ ജൂലൈ രണ്ടാം വാരത്തിലാണ് വർഷകാല സമ്മേളനം നടക്കാറുള്ളത്. എന്നാൽ, ജൂലൈ ഒന്നു മുതൽ രാജ്യത്ത് ചരക്കുസേവന നികുതി നിയമം (ജിഎസ്ടി) നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടർന്നാണ് സമ്മേളനം നേരത്തെയാക്കിയത്. സംസ്ഥാനത്ത് ജിഎസ്ടി നിയമം കൃത്യമായി നടപ്പാക്കുന്നതിന് നിയമസഭയുടെ അംഗീകാരം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു.