ബ്രിസ്ബേനിൽ "ഓസ്ട്രേലിയൻ ഡ്രീംസ്’ 29 ന്
ബ്രിസ്ബേൻ: ഓസ്ട്രേലിയൻ മലയാളികൾ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും താര ബാഹുല്യമുള്ള മെഗാഷോ "ഓസ്ട്രേലിയൻ ഡ്രീംസ്’ ബ്രിസ്ബേനിൽ ഏപ്രിൽ 29ന് അരങ്ങേറാനിരിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ മായാപ്രപഞ്ചം.

നാട്യ വേദികളിൽ നടന വിസ്മയം തീർക്കുന്ന വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരോടൊപ്പം ബോളിവുഡ് നൃത്ത ചുവടുകളുമായി ഷംന ഖാസിമും ശ്രുതിലക്ഷ്മിയും രജത്മേനോനും വേദിയിലെത്തുന്പോൾ ഓസ്ട്രേലിയൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ചു പ്രമുഖ നർത്തകരെ ഒരേ വേദിയിലെത്തിക്കുകയാണ് മാജിക് മൂണ്‍ ഇവന്‍റസും മലയാളം ഓസ്ട്രേലിയ ഇവന്‍റസും.

പിന്നണി ഗായകരായ അഫ്സൽ, മെറിൻ ഗ്രിഗറി, വയലിനിൽ സംഗീത വിസ്മയം സൃഷ്ടിക്കുന്ന വിവേകാനന്ദൻ, പുല്ലാങ്കുഴലിന്‍റെ സ്വരഭംഗിയിൽ നിഖിൽ, വാദ്യമേളങ്ങളിൽ മായിക പ്രപഞ്ചം തീർക്കാൻ താനൂജിന്‍റെ നേതൃത്വത്തിലുള്ള സംഘവും മലയാളികളുടെ പ്രിയ ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട്, ടെലിവിഷൻ സ്ക്രീനിലെ മിന്നുന്ന കോമഡി താരം ഉല്ലാസ് പന്തളം, സ്റ്റേജ് ഷോകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന സിറാജ് പയ്യോളി എന്നിവർ കൂടി ഒരുമിക്കുന്നതോടെ സ്റ്റേജ് ഷോയുടെ മാറ്റുകൂട്ടും.

ഷോയുടെ ടിക്കറ്റ് ആവശ്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുകയോ www.magicmoon.com.au എന്നവെബ്സൈറ്റിൽ നിന്നും നേരിട്ട് എടുക്കുകയോ ചെയ്യണമെന്ന് സംഘാടകർ അിറയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഏപ്രിൽ 25ന് ടിക്കറ്റുകൾ ഇമെയിൽ ചെയ്യുന്നതാണ്. ചൊവ്വാഴ്ചക്കു ശേഷവും ടിക്കറ്റുകൾ ഇമെയിലിൽ ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. പരിപാടിക്കു വരുന്നവർ ടിക്കറ്റിന്‍റെ പേപ്പർ കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ കൈവശം കരുതേണ്ടതാണ്. ഷോയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവരുടെ സൗകര്യാർഥം ഗെയിറ്റുകൾ അഞ്ചിനു തന്നെ തുറന്നുകൊടുക്കുന്നതാണ്. വൈകുന്നേരം ആറിനാണ് ഷോ തുടങ്ങുക.

ഇതുവരെ ടിക്കറ്റ് വാങ്ങാത്തവർക്കു അന്നേ ദിവസം ടിക്കറ്റ് വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ടിക്കറ്റ് കൗണ്ടറുകൾ നാലു മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. ലഘുഭക്ഷണത്തിന്‍റെയും ബിരിയാണിയുടെയും കൂപ്പണുകൾ കൗണ്ടറിൽ നിന്നും അഞ്ചു മുതൽ വാങ്ങാവുന്നതാണ്.

വിവരങ്ങൾക്ക്: http://erpac.slc.qld.edu.au/venues/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

VENUE: ERPAC (Edmund Rice Performing Arts Cetnre), 82 Stephen’s Road, South Brisbane.

റിപ്പോർട്ട്: ടോം ജോസഫ്