മെൽബണിൽ ആൽഫ ചെന്പക സന്ധ്യ 22 ന്
മെൽബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ (ആൽഫ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ചെന്പക സന്ധ്യ’ യിൽ പങ്കെടുക്കുവാനായി നടനും തിരക്കഥാകൃത്തുമായ ചെന്പൻ വിനോദ് ഓസ്ട്രേലിയയിൽ എത്തി. ഏപ്രിൽ 22 ന് (ശനി) വൈകുന്നേരം ആറിന് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്സ് ചർച്ച് ഹാളിലാണ് പരിപാടി.

മെൽബണിലെ പ്രശസ്ത ഡാൻസ് ടീമായ എൻ.ബി. ഗ്രൂപ്പിന്‍റെ ബോളിവുഡ് ഡാൻസ്, ലൈവ് സംഗീതത്തിന്‍റെ അകന്പടിയോടെ ഗാനമേള, മെൽബണ്‍ സ്റ്റാർസിന്‍റെ ചെണ്ടമേളം, കേസി കിഡ്സിന്‍റെ സംഘനൃത്തം, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളാണ് കലാസന്ധ്യയിൽ ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ ഡിന്നറും പരിപാടിയുടെ ഭാഗമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: മാർട്ടിൻ ഉറുമീസ് 0470 463 081, ഷിജു വർഗീസ് 0402 753 913, സോജി ആന്‍റണി 0422 435 378, ജോബി പഞ്ഞിക്കാരൻ 0430 489 071.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ