30 ഒൗഡി എ3 കാറുകളുമായി കല്യാണ്‍ ജ്വല്ലേഴ്സ്
Thursday, April 20, 2017 8:18 AM IST
കുവൈത്ത്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാണ്‍ ജ്വലേഴ്സ് ഉപയോക്താക്കൾക്കായി വൻ സമ്മാനപദ്ധതിയുമായി ആഗോള പ്രചാരണത്തിന് തുടക്കമിട്ടു. ഇതനുസരിച്ച് ജിസിസിയിലേയും ഇന്ത്യയിലേയും ഉപയോക്താക്കൾക്ക് കല്യാണിന്‍റെ ഷോറൂമിൽനിന്നും ആഭരണങ്ങൾ വാങ്ങുന്പോൾ 30 ഒൗഡി എ3 കാറുകൾ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും.

ഏപ്രിൽ 10 മുതൽ ജൂണ്‍ ഒന്പതു വരെ യുഎഇ, ഖത്തർ, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിലെ ഷോറൂമുകളിൽനിന്നും ആഭരണങ്ങൾ വാങ്ങി ഈ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാം. 50 ദിനാറിന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു കൂപ്പണും ഡയണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ട് കൂപ്പണും ലഭിക്കും. 200 ദിനാറിന് സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താവിന് സൗജന്യമായി ഒരു സ്വർണനാണയം ലഭിക്കും. 200 ദിനാറിന് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായി രണ്ട് സ്വർണ നാണയങ്ങൾ സ്വന്തമാക്കാം. മെഗാ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നത്.

ഉപയോക്താക്കൾക്ക് മതിപ്പുളവാക്കുന്ന ഷോപ്പിംഗ് അനുഭവം ഒരുക്കാനും പർച്ചേയ്സിൽനിന്ന് മൂല്യം ലഭ്യമാക്കാനും അവരുടെ ആഗ്രങ്ങൾ പൂർത്തിയാക്കാനുമാണ് എപ്പോഴും ശ്രമിച്ചുവരുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച കല്യാണ്‍ ജ്വലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കല്യാണരാമൻ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ