ബിഎംടിസി ബസുകളിൽ വൈഫൈ എത്തുന്നു
Friday, April 21, 2017 7:44 AM IST
ബംഗളൂരു: മാറുന്ന കാലത്തിനനുസരിച്ച് മാറാൻ ബിഎംടിസിയും. നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. ആദ്യഘട്ടത്തിൽ 200 ബസുകളിലാണ് വൈഫൈ സൗകര്യം നല്കുന്നത്. പദ്ധതി വിജയമാണെന്നു കണ്ട ാൽ കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബിഎംടിസി അറിയിച്ചു. നിശ്ചിതസമയം വരെ സൗജന്യമായിരിക്കും. പിന്നീടുള്ള ഉപയോഗത്തിന് യാത്രക്കാർ പണം നല്കേണ്ട ിവരും. 7.2 എംബിപിഎസ് വേഗത്തിലുള്ള ഇന്‍റർനെറ്റാണ് വൈഫൈയിലൂടെ ലഭ്യമാക്കുന്നത്. യാത്രക്കാർക്ക് മൊബൈൽ ഫോണിലും ടാബിലും ലാപ്ടോപ്പിലും വൈഫൈ സേവനം ഉപയോഗപ്പെടുത്താൻ കഴിയും.

ആദ്യഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ബസുകളിലായിരിക്കും വൈഫൈ ഏർപ്പെടുത്തുന്നത്. 2010ൽ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന ബിഎംടിസിയുടെ വായു വജ്ര ബസിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപ്പായില്ല.

നിലവിൽ 200 ബസുകളിൽ വൈഫൈ പദ്ധതി നടപ്പാക്കാനുള്ള കരാർ ബിഎംടിസി നല്കിയിട്ടുണ്ട ്. രണ്ട ാം ഘട്ടത്തിൽ 150 ബസുകളിലും പിന്നീട് 650 ബസുകളിലും വൈഫൈ സംവിധാനം ഏർപ്പെടുത്താനാണ് ബിഎംടിസിയുടെ പദ്ധതി.