ക്നാനായ അതിഭദ്രാസന യുവജന വിദ്യാഭ്യാസ സെമിനാറും ധ്യാനവും ജൂണ്‍ 24ന്
Friday, April 21, 2017 7:46 AM IST
ബെർമിംഗ്ഹാം: ക്നാനായ അതിഭദ്രാസന യുവജന വിദ്യാർഥി സെമിനാറും ധ്യാനവും ജൂണ്‍ 24ന് (ശനി) നടക്കും.

രാവിലെ ഒന്പതിന് രജിസ്ട്രേഷനും 9.30ന് പ്രഭാത പ്രാർഥനയോടെ സെമിനാർ ആരംഭിക്കും. 10.30ന് ക്ലാസ്, ഉച്ചകഴിഞ്ഞ് വിദ്യാർഥികൾക്കും മാതാപിതാക്ക·ാർക്കും ധ്യാനവും നടക്കും. വൈകുന്നേരം ആറിന് സന്ധ്യപ്രാർഥനയോടെ ധ്യാനം സമാപിക്കും. ധ്യാനത്തിനും സെമിനാറിനും പ്രമുഖ വൈദികർ നേതൃത്വം നൽകും.

യുകെയിലെ എല്ലാ പള്ളികളിൽനിന്നുള്ള യുവജനങ്ങളും വിദ്യാർഥികളും ധ്യാനത്തിലും സെമിനാറിലും സംബന്ധിക്കണമെന്ന് ഫാ. ജോമോൻ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവർ അറിയിച്ചു.