കണ്ണിനും കാതിനും കണിയൊരുക്കി "കൈനീട്ടം 2017’
Saturday, April 22, 2017 3:36 AM IST
വാട്ടർഫോർഡ്: അയർലൻഡിലെ മലയാളി സംഘടനയായ പ്രവാസി മലയാളി വാട്ടർഫോർഡ് വിഷു -ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി "കൈനീട്ടം 2017’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.

ഏപ്രിൽ 19ന് നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജോബിമോൻ സ്കറിയ, ഫാ. ബിജു മത്തായി, ഫാ. ജോസഫ് കടങ്കാവിൽ, ഫാ. സെൽവനാഥ് എന്നിവർ പ്രസംഗിച്ചു. തുടർന്നു വിവിധങ്ങളായ കലാപരിപാടികൾക്കൊപ്പം സോൾ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

റിപ്പോർട്ട്: ജയ്സ്ണ്‍ കിഴക്കയിൽ