ഫാ. തോമസ് വടക്കേടത്തിന് യാത്രയയപ്പ്
Saturday, April 22, 2017 8:38 AM IST
ബംഗളൂരു: കർമലാരാം മൗണ്ട ് കാർമൽ ഇടവക വികാരി ഫാ. തോമസ് വടക്കേടത്ത് ഒസിഡിക്ക് യാത്രയയപ്പ് നല്കും. വൈകുന്നേരം അഞ്ചിന് മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ ഇടവകസമൂഹം കൃതജ്ഞതാബലിയർപ്പിക്കും. തുടർന്ന് പുതിയ വികാരിയായി ഫാ. ജേക്കബ് വടക്കേൽ ഒസിഡി ചുമതലയേൽക്കും. മുത്തനല്ലൂർ- ചന്ദാപുര റോഡിൽ നിർമാണം പൂർത്തിയായിക്കൊണ്ട ിരിക്കുന്ന വേളാങ്കണ്ണിമാതാ ഇടവക ദേവാലയത്തിന്‍റെയും സർജാപുരയിലെ പുതിയ ആരാധനാസമൂഹത്തിന്‍റെ പ്രഖ്യാപനവും പ്രഥമ വികാരിയായി ഫാ. തോമസ് വടക്കേടത്തിന്‍റെ നിയമനവും ഇതോടൊപ്പം നടക്കും. കർമലാരാം ദേവാലയത്തിനു വേണ്ടി റവ.ഡോ. തോമസ് പുളിക്കൽ ഒസിഡി, ഫാ. ജോസഫ് തെക്കേപാറവേലിൽ ഒസിഡി എന്നിവരെ സഹവികാരിമാരായി നിയമിക്കുകയും ചെയ്യും. രാത്രി ഏഴിന് യാത്രയയപ്പ് സമ്മേളനവും സ്നേഹവിരുന്നും നടക്കും.