കാൽവിൻ പൂവത്തൂരിന്‍റ് ശെമ്മാശ പട്ട ശുശ്രൂഷ മേയ് ഏഴിന്
Saturday, April 22, 2017 8:40 AM IST
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകാംഗം കാൽവിൻ പൂവത്തൂർ ശെമ്മാശ പട്ട ശുശ്രൂഷയിലേക്ക്. മേയ് ഏഴിന് ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബാനയെതുടർന്നു നടക്കുന്ന ചടങ്ങിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസിൽനിന്നും ശെമ്മാശ പട്ടം സ്വീകരിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെയിലെ ആദ്യ ശെമ്മാശ പട്ട സ്ഥാനാരോഹണ ശുശ്രൂഷയാണിത്.

യുകെയിൽ കുടിയേറിയ ഓർത്തഡോക്സ് വിശ്വാസികളിൽ ആദ്യമായി വൈദികവൃത്തിയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് കാൽവിൻ. ലിസ്ബണിലെ ഫോർട്ട്ഹിൽ കോളജിലെ പഠനത്തിനുശേഷം ലണ്ടൻ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും സ്വന്തമാക്കിയശേഷമാണ് കാൽവിൻ കോട്ടയം വൈദിക സെമിനാരിയിൽ ചേർന്നത്.

ബെൽഫാസ്റ്റിൽ താമസിക്കുന്ന അടൂർ ഇളമണ്ണൂർ പൂവത്തൂർ വീട്ടിൽ ജയ്സണ്‍ തോമസ് പൂവത്തൂരിന്േ‍റയും ലിനിയുടേയും മകനാണ് കാൽവിൻ. സഹോദരി: റിമ.