ജോസ് കെ മാണിക്ക് സ്വീകരണവും, പ്രതിനിധി സമ്മേളനവും 30 നു കവൻട്രിയിൽ
Sunday, April 23, 2017 2:26 AM IST
കവൻട്രി: അയർക്കുന്നം മറ്റക്കര സംഗമത്തിൽ പങ്കെടുക്കുന്നതിനായി യുകെയിൽ എത്തുന്ന കോട്ടയം പാർലമെന്‍റ് അംഗവും, കേരളാ കോണ്‍ഗ്രസ് പാർട്ടി വൈസ് ചെയർമാനുമായ ജോസ് കെ മാണിക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ ആഭ്യമുഖ്യത്തിൽ സ്വീകരണം നൽകും. ഏപ്രിൽ 30 -നു ഞായറാഴ്ച രാവിലെ പതിനൊന്നിനു കവെൻട്രി സേക്രട്ട് ഹാർട്ട് പാരിഷ് ഹാളിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവർത്തകരും, പാർട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവർത്തിച്ചിരുന്ന നേതാക്കന്മാരും , പാർട്ടി പ്രവർത്തകരും, അനുഭാവികളും പങ്കെടുക്കും . ആദ്യമായി യു കെ യിലെത്തുന്ന ജോസ് കെ മാണി എംപി യെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവർത്തകർ ഹീത്രൂ വിമാനത്താവളത്തിൽ സ്വീകരിക്കും .

കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാൻ , യുകെയിലെന്പാടുമുള്ള മുഴുവൻ കേരള കോണ്‍ഗ്രസ് പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും കോർത്തിണക്കി, ഇപ്പോൾ നിലവിലുള്ള പ്രവാസി കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ ശക്തവും, ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ ആലോചിക്കും .

യുകെയിൽ താമസിക്കുന്ന തന്‍റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ടു കാണുന്നതിനും എംപി താത്പര്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ തന്‍റെ ഹ്രസ്വ സന്ദർശത്തിനിടയിൽ ഈ മാസം 30-നു ഉച്ചക്ക് മുൻപായി മുൻകൂട്ടി അറിയിക്കുന്നവർക്കായി കവെൻട്രി യിൽ എംപിയെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ് . താല്പര്യമുള്ളവർ [email protected] എന്ന ഈമെയിലിൽ മുൻകൂട്ടി ബന്ധപ്പെടേണ്ടതാണ്.

പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന സ്വീകരണയോഗത്തിൽ , കേരളാ കോണ്‍ഗ്രസ് പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കൽ, ജനറൽ സെക്രട്ടറിമാരായ ടോമിച്ചൻ കൊഴുവനാൽ (07828704378) , സി.എ ജോസഫ് (07846747602), മാനുവൽ മാത്യു (07737812369), ജോർജ് കുട്ടി എണ്ണപ്ലാശേരിൽ (07886865779), സോജി ടി മാത്യു, ബെന്നി അന്പാട്ട്, ജിജോ അരയത്ത്, ജിജി വരിക്കാശേരി , ബിനു മുപ്രാപ്പള്ളിൽ, ജോയി വള്ളോംകോട്ട് എന്നിവർ അറിയിക്കുന്നു.