കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു
Monday, April 24, 2017 2:12 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയടക്കം നാലു പേരായിരുന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ശ്രാവണബെലഗൊളയിലേക്ക് പറക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു ഹെലികോപ്റ്റർ എച്ച്എഎൽ എയർപോർട്ടിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നുവെന്ന് പോലീസ് അസിസ്റ്റന്‍റ് കമ്മീഷണർ പി. നാഗേഷ് കുമാർ പറഞ്ഞു.

ഹെലികോപ്റ്ററിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ലാഞ്ഞതിനാൽ കുറച്ചുസമയത്തിനുശേഷം സംഘം ഇതേ ഹെലികോപ്റ്ററിൽ യാത്ര തുടർന്നു.