മെൽബണിൽ "ഇമ്മിണി ബല്യ ഒന്ന്’ നാടകം മേയ് 13ന്
Tuesday, April 25, 2017 6:37 AM IST
മെൽബണ്‍: മെൽബണിലെ ഒരു കൂട്ടം കലാകാരൻമാർ രംഗത്ത് അവതരിപ്പിക്കുന്ന നാടകം ന്ധഇമ്മിണി ബല്യ ഒന്ന് ’ മേയ് 13ന് മെൽബണ്‍ ക്ലയ്ഡ് നോർത്തിലുള്ള, ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ അരങ്ങേറും. വൈകുന്നേരം ആറു മുതൽ ശിങ്കാരിമേളത്തോടെയാണ് അരങ്ങേറുക.

മെൽബണിലുള്ള പ്രാദേശിക കലാകാരൻമാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വിനോദ വ്യവസായത്തിന്‍റെ അനന്തസാധ്യതകൾ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും ഇന്ത്യൻ സിനിമ, നാടക, കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികൾ വരും കാലങ്ങളിൽ ഒരുക്കുക എന്നതാണ് മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനിയുടെ ലക്ഷ്യം.

ബഷീറിന്‍റെ മതിലുകൾ, പ്രേമലേഖനം എന്നീ കഥകളെ ആധാരമാക്കി ചിട്ടപ്പെടുത്തിയ നാടകത്തിന് രൂപം നൽകിയത് ഉണ്ണി പൂണിത്തുറയാണ്. ജിമ്മി വർഗീസ് സ്ഥാപകനായ മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനി ആണ് നാടകം അവതരിപ്പിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് അനു ജോസാണ്. ബിജിബാൽ സംഗീതവും ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. പ്രശസ്ത തീയേറ്റർ, ഡോക്യുമെന്‍ററി ഡയറക്ടർ ഡോ. സാം കുട്ടി പട്ടംങ്കരി നാടകത്തിന്‍റെ ടെക്നിക്കൽ ഡയറക്ടർ ആയും പ്രവർത്തിക്കുന്നു. അജിത് കുമാർ, മിനി മധു, സുനു സൈമണ്‍, ബെനില അംബിക ,ഷിജു ജബാർ, പ്രദീഷ് മാർട്ടിൻ, ജോബിൻ മാണി, ക്ലീറ്റസ് ആന്‍റണി, സജിമോൻ എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്യുന്ന ഈ നാടകം മെൽബണ്‍ മലയാളികൾക്കു ഒരു പുതിയ അനുഭവം ആയിരിക്കും.

നാടകത്തിന്‍റെ ട്രെയ്ലർ കാണുന്നതിനും ടിക്കറ്റും ടിക്കറ്റിനോടൊപ്പം ഉള്ള ടേക്ക് എവേ വെജ്/നോണ്‍വെജ് ഡിന്നർ തിരഞ്ഞെടുക്കുന്നതിനും https://www.facebook.com/MelbourneCinemaAndDramaCompany/videos/848621835285723/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

വിവരങ്ങൾക്ക്: മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനിയുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/MelbourneCinemaAndDramaCompany/ സന്ദർശിക്കുക.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ