രാജീവ് ഗാന്ധി കോളജ് ഓഫ് ഡെന്‍റൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിൽ സിൽവർ ജൂബിലി ആഘോഷം
Thursday, April 27, 2017 4:41 AM IST
ബംഗളൂരു: രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകദിനവും രാജീവ് ഗാന്ധി കോളജ് ഓഫ് ഡെന്‍റൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ സിൽവർ ജൂബിലിയും ചോളനഗറിലുള്ള ആർജിസി കാന്പസിൽ നടന്നു. കർണാടക ഗ്രീവൻസസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് എഡിജിപി സഞ്ജയ് സഹായ് മുഖ്യാതിഥിയായിരുന്നു. കർണാടക ഇന്നോവേറ്റീവ് കൗണ്‍സിൽ ചെയർമാൻ പ്രഫ. എച്ച്.പി. ഖിഞ്ച വിശിഷ്ടാതിഥിയായി. രാജീവ് ഗാന്ധി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ പി. സദാശിവൻ, ഡന്‍റൽ കോളജ് പ്രിൻസിപ്പൽ ഡോ. സുശാന്ത് പൈ, ദൂരദർശൻ ദക്ഷിണമേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. മഹേഷ് ജോഷി, പിഎൻബി റീജണൽ ഹെഡ് ശിശുപാൽ യാദവ്, കൊമേഡിയൻ റിച്ചാർഡ് ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു. കോളജിന്‍റെ 25 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു പുറത്തിറക്കിയ ഹ്രസ്വചിത്രത്തിന്‍റെ പ്രദർശനവും ചടങ്ങിൽ നടന്നു. തുടർന്ന് മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും വിവിധ കലാപരിപാടികളും നടന്നു.