മോ​ശം കാ​ലാ​വ​സ്ഥ: ഡ​ൽ​ഹി​യി​ൽ 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
Friday, April 28, 2017 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

വി​ഐ​പി​ക​ളു​ടെ യാ​ത്ര​യും വി​മാ​ന​ങ്ങ​ളു​ടെ വ​ഴി​തി​രി​ച്ചു​വി​ട​ലി​ന് കാ​ര​ണ​മാ​യെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. 11 വി​മാ​ന​ങ്ങ​ൾ ജ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഒ​രെ​ണ്ണം ല​ക്നോ​വി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. ഇ​വ പി​ന്നീ​ട് ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി.

1,100ന് ​അ​ടു​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്.