ബ്രെക്സിറ്റിനുശേഷം അംഗരാജ്യത്തിന്‍റെ അവകാശം ബ്രിട്ടന് ലഭിക്കില്ല: മെർക്കൽ
Friday, April 28, 2017 6:21 AM IST
ബെർലിൻ: യൂറോപ്യൻ യൂണിയൻ വിട്ടുപോയശേഷവും അതിലെ അംഗരാജ്യങ്ങളുടെ അതേ അവകാശം അനുഭവിക്കാനാകുമെന്ന വ്യാമോഹം വേണ്ടെന്ന് ബ്രിട്ടനോട് ജർമൻ ചാൻസലർ ആംഗല മെർക്കൽ. യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളും ശനിയാഴ്ച യോഗം ചേരാനിരിക്കെയാണ് മെർക്കലിന്‍റെ ഈ പ്രസ്താന.

ബ്രിട്ടനുമായുള്ള ചർച്ചകൾക്കുള്ള മാനദണ്ഡങ്ങൾ നിർണയിക്കുന്നതിനാണ് യോഗം ചേരുക. ജൂണിലാണ് ബ്രെക്സിറ്റ് ചർച്ചകൾ തുടങ്ങുക. ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നല്കാനുള്ള പണത്തിന്‍റെ കാര്യം ചർച്ചയുടെ തുടക്കത്തിലേ ഉന്നയിക്കുമെന്നും മെർക്കൽ പറഞ്ഞു. 44 വർഷമായി യൂറോപ്യൻ യൂണിയനുമായുള്ള ബന്ധമാണ് ബ്രിട്ടൻ അവസാനിപ്പിക്കുന്നത്. ഇത് ബ്രിട്ടന് തികച്ചും കയ്പേറിയ അനുഭവമായിരിക്കുമെന്നും ആംഗല മെർക്കൽ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോർജ് ജോണ്‍