ഫാ. ഷിന്‍റോ മംഗലത്തിന് ഡോക്ടറേറ്റ്
Wednesday, May 3, 2017 7:59 AM IST
ബംഗളൂരു: ബാബുസാപാളയ സെന്‍റ് ജോസഫ്സ് ഇടവക വികാരി ഫാ. ഷിന്േ‍റാ മംഗലത്ത് ഡോക്ടറേറ്റ് കരസ്ഥമാക്കി. ധർവാഡിലെ കർണാടക യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിലാണ് പിഎച്ച്ഡി നേടിയത്. റിലീജിയസ് കമ്യൂണിക്കേഷൻ ത്രൂ ടെലിവിഷൻ എന്നതായിരുന്നു വിഷയം. വിൻസെൻഷ്യൻ സന്യാസസഭാംഗമായ ഫാ. ഷിന്േ‍റാ മംഗലത്ത് ഏഴുത്തുകാരനും പ്രാസംഗികനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കൂടിയാണ്. ഇടുക്കി തോപ്രാംകുടി അഗസ്റ്റിൻ - മേരി ദന്പതികളുടെ മകനാണ്.