മെൽബണിൽ നാടകം "ഇമ്മിണി ബല്യ ഒന്നു’ 13ന്
Monday, May 8, 2017 2:22 PM IST
മെൽബണ്‍: മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനി അവതരിപ്പിക്കുന്ന നാടകം ന്ധഇമ്മിണി ബല്യ ഒന്നു’ മേയ് 13ന് (ശനി) നടക്കും. മെൽബണ്‍ ക്ലയ്ഡ് നോർത്തിലുള്ള, ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ വൈകുന്നേരം ആറു മുതൽ ശിങ്കാരിമേളത്തോടെ അരങ്ങേറും. അഞ്ഞൂറിലധികം സീറ്റുകൾ ഉള്ള ഈ തീയേറ്ററിലെ സീറ്റുകൾ മുഴുവനായി ബുക്കിംഗ് കഴിഞ്ഞു.

ബഷീറിന്‍റെ മതിലുകൾ, പ്രേമലേഖനം എന്നീ കഥകളെ ആധാരമാക്കി ചിട്ടപ്പെടുത്തിയ നാടകം ജിമ്മി വർഗീസ് സ്ഥാപകനായ മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനി ആണ് അവതരിപ്പിക്കുന്നത്.

നാടകത്തിന് രൂപം നൽകിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും സംവിധാനം അനു ജോസും ബിജിബാൽ സംഗീതവും ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. പ്രശസ്ത തീയേറ്റർ, ഡോക്യുമെന്‍ററി ഡയറക്ടർ ഡോ. സാം കുട്ടി പട്ടംങ്കരി നാടകത്തിന്‍റെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. അജിത് കുമാർ, മിനി മധു, സുനു സൈമണ്‍,ബെനില അംബിക,ഷിജു ജബാർ,പ്രദീഷ് മാർട്ടിൻ ,ജോബിൻ മാണി, ക്ലീറ്റസ് ആന്‍റണി,സജിമോൻ എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്യുന്ന നാടകം മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

മെൽബനിലുള്ള പ്രാദേശിക കലാകാരൻമാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വിനോദ വ്യവസായത്തിന്‍റെ അനന്തസാധ്യതകൾ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും ഇന്ത്യൻ സിനിമ, നാടക,കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികൾ വരും കാലങ്ങളിൽ ഒരുക്കുക എന്നതാണ് മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനിയുടെ ലക്ഷ്യം.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ