സെലെസ്റ്റിയൽ നൈറ്റ് -2 ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, May 16, 2017 6:54 AM IST
സിഡ്നി: ഓസ്ടേലിയ ന്യൂസിലൻഡ് റീജിയനിലെ ആദ്യത്തെ മാർത്തോമാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമാ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിവ്യ സംഗീത നിശ ’സെലെസ്റ്റിയൽ നൈറ്റ് 2’ വിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മെയ് 20 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ഓഡിറ്റോറിയത്തിൽ പ്രവേശിക്കാവുന്നതും ആറിനു തന്നെ പരിപാടികൾ ആരംഭിക്കുന്നതുമാണ് . മികച്ച കാർ പാർക്കിംഗ് സൗകര്യങ്ങളും മിതമായ വിലയിൽ രുചികരമായ ഭക്ഷണം ലഭ്യമാക്കുവാൻ ഭക്ഷണശാലയും പരിപാടിക്കായി ക്രമീകരിച്ചിട്ടുണ്ട്. പ്രശസ്ത ഗായകനായ ഇമ്മാനുവേൽ ഹെൻറി നയിക്കുന്ന സംഗീത ശുശ്രൂഷയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

മെൽബണിലെ സംഗീത ഗ്രൂപ്പായ ഹാർപ്സ് & ബീറ്റ്സ് ലൈവ് ഓർക്കസ്ട്രയൊരുക്കും.
ഇതിനോടകംതന്നെ പ്ലാറ്റിനം ,ഗോൾഡ് ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നതിനാൽ ന്ന സിൽവർ ടിക്കറ്റുകൾക്ക് അവശ്യമുള്ളവർ സംഘടകരുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണ്..ടിക്കറ്റുകൾക്ക് ജോണ്‍ തോമസ് 0411667084 ഷാജി തോമസ് 0402038492

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ