വ്യാപര മിച്ചം കുറയ്ക്കാൻ ജർമൻ ഇപ്പോൾ പ്രവർത്തിക്കണം: ഐഎംഎഫ്
Tuesday, May 16, 2017 7:53 AM IST
ബർലിൻ: ഇറക്കുമതിച്ചെലവിനെക്കാൾ വളരെ ഉയരത്തിൽ കയറ്റുമതി വരുമാനം തുടരുന്ന ജർമനി ഇതു തുലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്ന് ഐഎംഎഫിന്‍റെ അഭിപ്രായപ്രകടനം.

കഴിഞ്ഞ വർഷം ഡോളറിന്‍റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന വ്യാപാര മിച്ചമാണ് ജർമനി രേഖപ്പെടുത്തിയതെന്നും ഐഎംഎഫിലെ സാന്പത്തിക വിദഗ്ധർ തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യൂറോപ്യൻ യൂണിയനിലെ വിവിധ അംഗരാജ്യങ്ങളും ജർമനിയുടെ വർധിച്ചു വരുന്ന വ്യാപാര മിച്ചത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. മറ്റു രാജ്യങ്ങളിലെ സന്പദ് വ്യവസ്ഥകളുടെ വളർച്ചയെയും തൊഴിലവസരങ്ങളെയും ബാധിക്കുന്നതാണ് ജർമനിയുടെ ഈ രീതിയെന്നും വിമർശനം ഉയർന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍