ബം​ഗാ​സോ അ​തി​ർ​ത്തി​യി​ൽ 115 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
Wednesday, May 17, 2017 7:01 AM IST
ബം​ഗാ​സോ: സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ളി​ക്ക്(​സാ​ർ) അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബം​ഗാ​സോ​യി​ൽ റെ​ഡ്ക്രോ​സ് 115 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. സൈ​നി​ക ആ​ക്ര​മ​ണം ന​ട​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തി​ലും നാ​ലി​ര​ട്ടി​യാ​ണ് മ​ര​ണ​സം​ഖ്യ​യെ​ന്നു റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു. 26 പേ​ർ മ​രി​ച്ചെ​ന്നാ​ണ് മു​ന്പ് യു​എ​ൻ പ്ര​തി​നി​ധി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഭൂ​രിഭാ​ഗ​ത്തി​ലും ക​ത്തി​ക്കു​ത്തി​ന്‍റെ​യോ വെ​ടി​യു​ണ്ട​യു​ടേ​യോ പ​രി​ക്കു​ക​ളു​ണ്ട്. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 35 എ​ണ്ണം മ​റ​വു ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ബം​ഗാ​സോ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളു​ടെ പ​ലാ​യ​നം തു​ട​രു​ക​യാ​ണ്.