ഓക്ലാൻഡ് മലയാളി സമാജത്തിനു പുതിയ സാരഥികൾ
ന്യുസിലാൻഡ്: ഓഷിയാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്ലാൻഡ് മലയാളി സമാജത്തിനു പുതിയ സാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ന്യുസിലാൻഡിലെ മലയാളികളുടെ നിരവധിയായ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ കൂടുതലായി ഉണ്ടാകുമെന്നും കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം കൈമോശം വരാതെ അതിന്‍റെ തനിമയിൽ വരുംതലമുറയ്ക്ക് കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകുന്ന കർമപദ്ധതികൾക്കു രൂപം നൽകിയതായും ഭാരവാഹികൾ പറഞ്ഞു.

ഭാരവാഹികൾ: ബെന്നി പന്തലാനി(പ്രസിഡന്‍റ്), ബെസ്ലണ്‍ എം. ജോസ്(വൈസ് പ്രസിഡന്‍റ്), തോമസ് ജോസഫ് മൂലശേരിൽ(സെകട്ടറി), ഡോ. വിമൽ ഗംഗാധരൻ(ജോയിന്‍റ് സെക്രട്ടറി, വേണു നായർ(ട്രഷറർ). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അനിൽ ജോസഫ്, സെബാസ്റ്റ്യൻ, ഡോ. സ്മിത ഷാജി, ജൂലി വിനു, നിജീയ രഞ്ചു.