കൊൽക്കത്തയിൽ വേൾഡ് മലയാളി ഫെഡറേഷന് പുതിയ ചാപ്റ്റർ
Thursday, May 18, 2017 5:06 AM IST
കൊൽക്കത്ത: ചരിത്രവും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ഭാരതത്തിലെ പ്രധാനപ്പെട്ട നഗരമായ കൊൽക്കത്തയിൽ വേൾഡ് മലയാളി ഫെഡറേഷന്‍റെ പുതിയ ചാപ്റ്റർ നിലവിൽ വന്നു. ഫെഡറേഷന്‍റെ ഗ്ലോബൽ കോ-ഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേലിന്‍റെ (ഓസ്ട്രിയ) അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡബ്ലിയു.എം.എഫ് കൊൽക്കത്തയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സരോജം ശ്രീധരൻ, പി. വേണുഗോപാൽ, രാജീവ് നായർ, ടി.കെ ഗോപാലൻ എന്നിവർ സംഘടനയുടെ രക്ഷാധികാരികളായി ചുമതലയേറ്റു. എം.സി കരുണാകരൻ (പ്രസിഡന്‍റ്), ജ്യോതി ജയകുമാർ (സെക്രട്ടറി), വി. ശ്രീകുമാർ (ട്രഷറർ), ഗീത ഗോപാൽ, ടി.പി രാജു ഫിലിപ്പോസ് (വൈസ് പ്രസിഡന്‍റുമാർ), ഗീത വേണുഗോപാൽ (ജോയിന്‍റ് സെക്രട്ടറി), സുസ്മേഷ് ചന്ദ്രോത് (മീഡിയ കോ ഓർഡിനേറ്റർ), കെ.പി. ഷമീം( ചാരിറ്റി കണ്‍വീനർ) എന്നിവരെ മുഖ്യ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കെ. ശശിധരൻ, പി.വി വേണുഗോപാൽ, വി.കെ ജയകുമാർ, ടി. അജയകുമാർ, തങ്കമണി ഗോപകുമാർ, ഉൗർമിള അജയകുമാർ, ഹേമ വിജു, തരുണ്‍ പാണ്ഡെ എന്നിവർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപികരിച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി