സുധീര്‍മന്‍ ലോക കപ്പ് മത്സരത്തില്‍ കോര്‍ട്ട് ഒഫിഷ്യലായി മലയാളിയും
Thursday, May 18, 2017 5:20 AM IST
മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ മെയ് 21 മുതല്‍ 28 വരെ നടക്കുന്ന നടക്കുന്ന 'സുധീര്‍മന്‍ കപ്പ് ' ഇന്‍റര്‍ നാഷണല്‍ ബാഡ്മിന്‍റണ്‍ മത്സരത്തില്‍ കോര്‍ട്ട് ഒഫിഷ്യലായി മലയാളിയേയും തെരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിയായ രാജീവ് നായര്‍ മെല്‍ബണ്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ' സണ്‍ഡേ സ്മാഷേഴ്‌സ് ' ബാഡ്മിന്‍റെൺ ക്ലബ്ബിന്‍റെ സെക്രട്ടറിയാണ്.

ഇന്ത്യ ഉള്‍പ്പടെ 32 രാജ്യങ്ങളില്‍ നിന്നായി 1500 താരങ്ങള്‍ പങ്കെടുക്കുന്ന 'മിക്‌സഡ് റ്റീം ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ ഷിപ്പ് ' ബാഡ്മിന്‍റൺ മത്സരത്തിലെ ലോകോത്തര മത്സരലമാണ്. രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മത്സരം നടക്കുന്നത്.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍